STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >10th Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 10th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
1519.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തിലെ കോരങ്കടവ് പാലത്തിന്റെ അപ്രോച്ച് റോഡിനായി തണ്ണീര്‍ത്തട ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികളുടെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
സ്ഥലമേറ്റെടുപ്പിനായി സര്‍ക്കാര്‍ അനുവദിച്ച തുക ഭൂവുടമകള്‍ക്ക് വിതരണം ചെയ്തിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( സി )
അപ്രോച്ച് റോഡിനായി മുഴുവന്‍ ഭൂമിയും ഏറ്റെടുക്കുന്ന നടപടികള്‍ എന്നത്തേക്ക് പൂര്‍ത്തിയാക്കുവാന്‍ കഴിയുമെന്ന് അറിയിക്കാമോ?
1520.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവമ്പാടി മുൻ എം.എൽ.എ. മറിച്ച് വിറ്റത് മിച്ചഭൂമിയാണെന്ന് ലാൻഡ് ബോർഡ് കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത ഭൂമി ഇടപാട് സംബന്ധിച്ച് ഉത്തരവാദികളായ റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ നാളിതുവരെ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്; വിശദാംശം വ്യക്തമാക്കുമോ;
( ബി )
മിച്ചഭൂമി സംബന്ധിച്ച രേഖകൾ വില്ലേജ് ഓഫീസിൽ സൂക്ഷിക്കണം എന്നിരിക്കെ പ്രസ്തുത ഭൂമിയുടെ പോക്കുവരവ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ച് നൽകിയത് റവന്യൂ ഉദ്യോഗസ്ഥർ ക്രമക്കേടിന് കൂട്ടുനിന്നതിന്റെ ഭാഗമായാണ് എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
1521.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പള്ളിച്ചല്‍ വില്ലേജില്‍ ഖാദിബോര്‍ഡിന്റെ അധീനതയിലുള്ള 151/2-ല്‍പ്പെട്ട 17.20 ആര്‍ സ്ഥലം ഉടമസ്ഥത സ്ഥാപിച്ച് കിട്ടുന്നതിനായി വില്ലേജില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്നാണ് സമർപ്പിച്ചത്; ആയതിന്‍മേല്‍ സ്വീകരിച്ച നടപടി എന്താണെന്ന് വ്യക്തമാക്കാമോ; പ്രസ്തുത ഭൂമി സംബന്ധിച്ച് തര്‍ക്കമുള്ളതിനാല്‍ കരം അടയ്ക്കുന്നതിന് കളക്ടറുടെ പരിഗണനയ്ക്കായി സമര്‍പ്പിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1522.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തിൽ മീതൂറില്‍ കെ.എസ്.ഇ.ബി. സബ്സ്റ്റേഷൻ നിർമ്മിക്കുന്നതിനായി, വാമനപുരം വില്ലേജിൽ സർവ്വേ നമ്പർ 2318/1 -ലെ 33 സെന്റ് സ്ഥലം നെടുമങ്ങാട് ആർ.ഡി.ഒ.-യുടെ 12.01.2023-ലെ ഉത്തരവനുസരിച്ച് (കേരള ഭൂമി വിട്ടൊഴിയൽ നിയമനുസരിച്ച്) പുറമ്പോക്കിലേയ്ക്ക് മാറ്റി ഉത്തരവാകുകയും അങ്ങനെയുള്ള പ്രസ്തുത ഭൂമി കെ.എസ്.ഇ.ബി.ക്ക് പാട്ടത്തിന് നൽകുന്നതിനുള്ള സർക്കാർ ഉത്തരവിനായി, തിരുവനന്തപുരം കളക്ടറേറ്റിൽ നിന്ന് 25.03.2023-ൽ ലാന്റ് റവന്യൂ കമ്മീഷണർ മുഖേന നൽകിയ റിപ്പോർട്ടിന്റെ തൽസ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
ഇക്കാര്യത്തിൽ ഇനി എന്തെല്ലാം നടപടിക്രമങ്ങളാണ് റവന്യൂ വകുപ്പിൽ അവശേഷിക്കുന്നതെന്ന് വിശദമാക്കാമോ?
1523.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റവന്യു വകുപ്പിന്റെ വിഷന്‍ ആന്റ് മിഷന്‍ പരിപാടി പൂര്‍ണ്ണ ലക്ഷ്യപ്രാപ്തി കൈവരിച്ചുവെന്ന് അഭിപ്രായമുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ബി )
എറണാകുളം ജില്ലയില്‍ ഏറ്റവും അവസാനം നടത്തിയ വിഷന്‍ ആന്റ് മിഷനില്‍ അങ്കമാലി മണ്ഡലത്തെ പ്രതിനിധീകരിച്ച് എട്ട് ആവശ്യങ്ങള്‍ ഉന്നയിച്ച് നല്‍കിയ കുറിപ്പില്‍ സീരിയല്‍ നമ്പര്‍ 4, 5 ഒഴികെ ബാക്കി വിഷയങ്ങളില്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ; ഈ നിവേദനത്തില്‍ ഉന്നയിച്ച വിവിധ ആവശ്യങ്ങള്‍ വിഷന്‍ ആന്റ് മിഷന്‍ ആരംഭിച്ച വര്‍ഷം മുതല്‍ പരിഗണിച്ചിട്ടില്ലായെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
റവന്യു പുറമ്പോക്കുകളില്‍ ഭാവിയില്‍ വികസനത്തിന് തടസ്സം വരാതെയും കൈയേറ്റങ്ങള്‍ ഒഴിവാക്കുന്ന തരത്തില്‍ ചുറ്റും കമ്പിവേലി കെട്ടി തിരിച്ച് പ്രസ്തുത സ്ഥലങ്ങള്‍ എം.എല്‍.എ. മാരുടെ വികസന ഫണ്ട് വിനിയോഗിച്ച് കുട്ടികള്‍ക്ക് കളിക്കളം നിര്‍മ്മിക്കുവാന്‍ കളക്ടര്‍മാര്‍ക്ക് എന്‍.ഒ.സി. നല്‍കുന്ന തരത്തില്‍ ഒരു പൊതു ഉത്തരവ് നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;
( ഡി )
പ്രസ്തുത വിഷയം സംബന്ധിച്ച് വിഷന്‍ ആന്റ് മിഷനില്‍ ഉന്നയിച്ചിട്ടുള്ള കാര്യത്തില്‍ തീരുമാനം അടിയന്തിരമായി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമോ; ഇത് സംബന്ധിച്ച് ഉറപ്പ് ലഭ്യമാക്കുമോ;
( ഇ )
അങ്കമാലി ബൈപ്പാസിന്റെ ഭൂമി ഏറ്റെടുക്കുന്ന നടപടി എന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും പ്രസ്തുത ഭൂമി ഏറ്റെടുക്കുന്നതിന് നിലവില്‍ എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടോയെന്നും അറിയിക്കുമോ; വിശദമാക്കുമോ?
1524.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയില്‍ ആനക്കയം കൂട്ടിലങ്ങാടി വില്ലേജുകളെ ബന്ധിപ്പിക്കുന്ന പനമ്പറ്റ കടവ് പാലം അപ്രോച്ച് റോഡിന് സ്ഥലം വിട്ടുകൊടുത്ത ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം ഇതുവരെ ലഭിച്ചിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എന്നു മുതലാണ് ഭൂവുടമകള്‍ സ്ഥലം വിട്ടുനല്‍കിയത്; വ്യക്തമാക്കുമോ;
( ബി )
സ്ഥലം വിട്ടുകൊടുത്ത് ദീര്‍ഘനാളായിട്ടും നഷ്ടപരിഹാരം നല്‍കുന്നതിന് ആവശ്യമായ തുക വകയിരുത്തുന്നതിന് വകുപ്പ് നടപടി സ്വീകരിക്കാത്തതാണ് ഇത്തരമൊരു സ്ഥിതിവിശേഷത്തിന് ഇടയാക്കിയത് എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; നഷ്ടപരിഹാരം പൂര്‍ണ്ണമായും വിതരണം ചെയ്യാന്‍ എന്നത്തേക്ക് കഴിയുമെന്നാണ് കരുതുന്നത്; വ്യക്തമാക്കുമോ?
1525.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നടപ്പ് സാമ്പത്തിക വർഷത്തെ ബജറ്റിൽ റവന്യൂ വകുപ്പിന്റെ കീഴിലുള്ള വിവിധ പ്രവൃത്തികൾക്കായി പദ്ധതി ഇനത്തിൽ വകയിരുത്തിയിട്ടുള്ള തുക എത്രയാണ്; ഇതിൽ നാളിതുവരെ എത്ര തുക അനുവദിച്ച് നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
വിശദാംശങ്ങൾ ഇനം തിരിച്ചു നൽകുമോ?
1526.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം റവന്യൂ വകുപ്പ് മുഖേന കോങ്ങാട് മണ്ഡലത്തില്‍ നടപ്പിലാക്കിയിട്ടുള്ളതും നടപ്പിലാക്കി വരുന്നതുമായ പ്രവൃത്തികള്‍ ഏതെല്ലാമെന്നു വിശദമാക്കാമോ; പ്രസ്തുത പ്രവൃത്തികള്‍ ഏത് ഘട്ടത്തിലാണെന്നു വ്യക്തമാക്കാമോ?
1527.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പാലക്കാട് റവന്യൂ ഡിവിഷനില്‍ നിന്ന് വീട് നിര്‍മ്മിക്കുന്നതിന് വേണ്ടി ഭൂമി തരം മാറ്റാന്‍ എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്;
( ബി )
പ്രസ്തുത അപേക്ഷകളില്‍ ഭൂമി തരം മാറ്റി നല്‍കിയിട്ടുള്ളതും നിരസിച്ചിട്ടുള്ളതുമായ അപേക്ഷകൾ എത്രയെന്ന് അറിയിക്കാമോ?
1528.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിലെ മിച്ചല്‍ ജംഗ്ഷന്‍ വികസനവുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
മാവേലിക്കര കല്ലുമല റയില്‍വേ മേല്‍പ്പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട സ്ഥലം ഏറ്റെടുക്കുന്ന പ്രവൃത്തികളില്‍ റവന്യൂ വകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിക്കായി സ്ഥലം ഏറ്റെടുത്ത് കൈമാറുന്ന പ്രവര്‍ത്തനം വേഗത്തില്‍ പൂര്‍‍ത്തീകരിക്കുമോ?
1529.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനവുമായി ബന്ധപ്പെട്ട രണ്ടാംഘട്ട പുനരധിവാസ പാക്കേജ് സർക്കാരിന്റെ പരിഗണനയിലുണ്ടോ; ഉണ്ടെങ്കിൽ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പാക്കേജ് പ്രകാരം എത്ര പേർക്ക് ധനസഹായം ലഭ്യമാകും എന്ന് വ്യക്തമാക്കാമോ;
( സി )
ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കേസുകൾ വേഗത്തിലാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമോ?
1530.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട്-കോഴിക്കോട് ഗ്രീന്‍ ഫീൽഡ് ഹൈവേയ്ക്ക് വേണ്ടി ഭൂമി ഏറ്റെടുക്കന്നതുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം നല്‍കുന്നത് എത്രത്തോളം പൂര്‍ത്തിയായി എന്നത് വ്യക്തമാക്കാമോ;
( ബി )
കോഴിക്കോട് ജില്ലയില്‍ നഷ്ടപരിഹാരം നല്കുന്നത് പാതിവഴിയില്‍ നിര്‍ത്തിവയ്ക്കാനുണ്ടായ കാരണം വ്യക്തമാക്കാമോ;
( സി )
അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം മറികടന്ന് ഇക്കാര്യത്തില്‍ ജില്ലാകളക്ടര്‍ അധികാരപരിധി ലംഘിച്ചിട്ടുണ്ടോ; എങ്കില്‍ എന്ത് നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
1531.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിൽ ഭൂമി തരം മാറ്റത്തിന് ലഭിച്ച ആകെ അപേക്ഷകൾ എത്രയാണെന്ന് വർഷം, റവന്യൂ ഡിവിഷൻ എന്നിവ തിരിച്ചുള്ള കണക്കുകൾ ലഭ്യമാക്കാമോ;
( ബി )
ഇതിൽ ഓരോ വർഷവും തീർപ്പ് കൽപ്പിച്ച തരം മാറ്റൽ അപേക്ഷകളുടെ വിശദാംശം ലഭ്യമാക്കുമോ;
( സി )
2024 ജനുവരിയിൽ നടന്ന തരം മാറ്റൽ അദാലത്തിലൂടെ എത്ര അപേക്ഷകൾ തീർപ്പ് കൽപ്പിച്ചിട്ടുണ്ടെന്ന കണക്കുകൾ നൽകാമോ;
( ഡി )
ഇനിയും എത്ര അപേക്ഷകൾ തീർപ്പുകൽപ്പിക്കാൻ ബാക്കിയുണ്ടെന്ന് അറിയിക്കാമോ;
( ഇ )
ബാക്കിയുള്ള അപേക്ഷകളിന്മേൽ വേഗത്തിൽ തീർപ്പുകൽപ്പിക്കാൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചത്; വിശദമാക്കാമോ?
1532.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരമേറ്റ ശേഷം തിരൂര്‍ മണ്ഡലത്തില്‍ നടപ്പാക്കിയ റവന്യൂ വകപ്പുമായി ബന്ധപ്പെട്ട വികസന പ്രവര്‍ത്തനങ്ങളുടെ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
റവന്യൂ വകപ്പുമായി ബന്ധപ്പെട്ട് തിരൂര്‍ മണ്ഡലത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങളുടെ വിശദവിവരം ലഭ്യമാക്കാമോ?
1533.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം-നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡ് പദ്ധതിയുടെ ഭാഗമായി റവന്യൂ വകുപ്പ് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ; സ്ഥലം ഏറ്റെടുക്കുന്നതിന് ഇനി എന്തെല്ലാം നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് വിശദമാക്കുമോ?
1534.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിൽ അനന്തരാവകാശ സർട്ടിഫിക്കറ്റിനായി നൽകിയിട്ടുള്ള അപേക്ഷകളില്‍ എത്ര എണ്ണം തീരുമാനമാകാതെ കിടക്കുന്നുണ്ടെന്ന് താലൂക്ക് തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത അപേക്ഷകൾ എത്ര കാലം മുമ്പ് ലഭിച്ചതാണെന്നും തീരുമാനമാകാതെ അനന്തമായി നീളുന്നത് എന്തുകൊണ്ടാണെന്നും താലൂക്ക് തിരിച്ചും അപേക്ഷ തിരിച്ചും വിശദമാക്കാമോ;
( സി )
കാലതാമസത്തിനുള്ള കാരണം അപേക്ഷകരെ അറിയിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ;
( ഡി )
അനന്തരാവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷ ലഭിച്ച് കഴിഞ്ഞാൽ എത്ര ദിവസത്തിനകം ആണ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാകുക എന്നും അതിനുള്ള നടപടിക്രമങ്ങൾ എന്തൊക്കെയാണെന്നും വ്യക്തമാക്കുമോ?
1535.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ ആസ്ഥാനമായി പുതിയ താലൂക്ക് രൂപീകരിക്കുന്നതിനുള്ള നടപടികളിലെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
താലൂക്കുകളുടെയും വില്ലേജുകളുടെയും അതിർത്തി പുനർ നിർണ്ണയിച്ച് പുതിയ വില്ലേജുകളും താലൂക്കുകളും രൂപീകരിക്കുന്നതിനായി റിപ്പോർട്ട് സമർപ്പിക്കാൻ നിയോഗിച്ച സമിതി പ്രസ്തുത റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ പ്രസ്തുത റിപ്പോർട്ട് നടപ്പിലാക്കുന്നത് സംബന്ധിച്ച് സർക്കാരിന്റെ നിലപാട് എന്തെന്ന് അറിയിക്കാമോ?
1536.
ശ്രീ. ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റവന്യൂ വകുപ്പിന്റെ ആസ്ഥാന മന്ദിരമായ റവന്യൂ ഭവൻ നിർമ്മാണത്തിന് കരാർ നൽകിയിട്ടുള്ള സ്ഥാപനം ഏതാണ്; വിശദാംശം നൽകുമോ;
( ബി )
പ്രസ്തുത പ്രോജക്ടിന്റെ ഡി.പി.ആർ പരിശോധിക്കേണ്ട സാങ്കേതിക സമിതിയുടെ കൺവീനറായി കരാർ കമ്പനിയായ യു.എൽ.സി.സി.എസ് ന്റെ അസിസ്റ്റന്റ് മാനേജരെ തന്നെ നിയോഗിച്ചത് ഏത് സാഹചര്യത്തിലാണ് എന്ന് വ്യക്തമാക്കുമോ; പ്രസ്തുത തീരുമാനം അടിയന്തരമായി മരവിപ്പിക്കുമോ; വ്യക്തമാക്കുമോ?
1537.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട് നിലവില്‍ തീർപ്പ് കല്‍പ്പിക്കാനുള്ള അപേക്ഷകളുടെ എണ്ണം ജില്ല തിരിച്ച് ലഭ്യമാക്കാമോ;
( ബി )
ഭൂമി തരം മാറ്റുവാനുള്ള അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?
1538.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീമതി സി. കെ. ആശ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിയമപരമായി ഭൂമിതരം മാറ്റം ചെയ്യുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദീകരിക്കുമോ;
( ബി )
അർഹരായ ജനങ്ങൾക്ക് അവരുടെ ജീവിതാവശ്യങ്ങൾക്കുവേണ്ടി നിയമപരമായി ഭൂമിതരം മാറ്റുന്നതിനായി അദാലത്തുകൾ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ വിശദമാക്കുമോ;
( സി )
അദാലത്തുകളിൽ ഭൂമിതരം മാറ്റം ചെയ്യുന്നതിന് പ്രത്യേക ഫീസ് ഏർപ്പെടുത്തിയിട്ടുണ്ടോ; വിശദീകരിക്കുമോ;
( ഡി )
ഭൂമി തരം മാറ്റുന്നതിനായി നിലവിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ അദാലത്തിൽ പരിഗണിക്കുന്നതിനുവേണ്ടി പ്രത്യേകം അപേക്ഷ നൽകേണ്ടതുണ്ടോ; അപേക്ഷ പരിഗണിക്കുന്ന വിവരം അപേക്ഷകനെ അറിയിക്കുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്; വിശദമാക്കുമോ;
( ഇ )
വീട് വയ്ക്കുന്നതിനും ചെറുകിട വാണിജ്യ വ്യവസായ സ്ഥാപനങ്ങൾ നടത്തുന്നതിനും ഉപജീവനം നടത്തുന്നതിനും വേണ്ടിയുള്ള അപേക്ഷകൾക്ക് അദാലത്തിൽ പ്രത്യേക പരിഗണന നൽകുമോ; വിശദീകരിക്കുമോ ?
1539.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും ജനകീയമാക്കുന്നതിനും വേണ്ടി രൂപീകരിച്ച വില്ലേജ് സമിതികളുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ബി )
ബാലുശ്ശേരി മണ്ഡലത്തിലെ വില്ലേജ് സമിതികളില്‍ ഉന്നയിക്കപ്പെടുന്ന ജനകീയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കാലതാമസം വന്നിട്ടുണ്ടോ; വില്ലേജ് സമിതികളില്‍ ഉന്നയിക്കപ്പെട്ട ഏതെല്ലാം പ്രശ്നങ്ങളാണ് ഇനിയും പരിഹരിക്കാതെയുള്ളത്; വ്യക്തമാക്കാമോ?
1540.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 വർഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തിയ ബ്ലാങ്ങാട് ബീച്ച് ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് ബ്ലാങ്ങാട് ബീച്ചിലെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കുന്നതിന് ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
ബീച്ച് വികസനവുമായി ബന്ധപ്പെട്ട് അൺ സര്‍വ്വേഡ് ലാന്റ്, പുറംപോക്ക് എന്നിവ തിട്ടപ്പെടുത്തി ബീച്ച് ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ് കമ്മിറ്റിക്ക് എപ്പോള്‍ കെെമാറാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
1541.
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ. പ്രമോദ് നാരായൺ
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞിരപ്പള്ളി താലൂക്കിൽ ചെറുവള്ളി വില്ലേജിൽപ്പെട്ടതും കരിമ്പുകയം ചെക്ക് ഡാമിന് സമീപമുള്ള ഏകദേശം ഒന്നര കിലോമീറ്റർ സർക്കാർ പുറമ്പോക്ക് സ്ഥലം 30-03-2017-ൽ റവന്യു രേഖകളിൽ മാറ്റം വരുത്തി പാലാക്കുന്നേൽ എസ്റ്റേറ്റിന്റെ പേരിൽ തണ്ടപ്പേർ പിടിച്ചിട്ടുണ്ടോ; പ്രസ്തുത തിരുത്തൽ ഏതടിസ്ഥാനത്തിലാണെന്ന് അറിയിക്കുമോ;
( ബി )
കാഞ്ഞിരപ്പള്ളി തഹസിൽദാരെ കോടതിയിൽ വിളിച്ചുവരുത്തി സർക്കാർ രേഖയിൽ തിരുത്തൽ വരുത്തുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടോ;
( സി )
പ്രസ്തുത ഭൂമിയുടെ അളവ് എത്രയുണ്ടെന്ന് അറിയിക്കുമോ;
( ഡി )
ഇങ്ങനെ തണ്ടപ്പേരിൽ ചേർത്ത ഭൂമിയിൽ മണിമലയാറും കൂടി ഉൾപ്പെട്ടിട്ടുണ്ടെന്ന ഗുരുതര സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഈ ഭൂമിക്കും സ്വകാര്യ വ്യക്തിയുടെ ഭൂമിക്കും ഇടയിൽ ഇനിയും റവന്യൂ പുറമ്പോക്ക് ബാക്കിയുള്ളത് പരിശോധിക്കാമോ; അതിന്റെ അളവ് എത്രയെന്ന് അറിയിക്കുമോ;
( ഇ )
ഇത് സംബന്ധിച്ച കോട്ടയം കളക്ടറേറ്റിലെ ഇ1/49298/11 എന്ന ഫയൽ മുഖേന പ്രസ്തുത കേസിൽ മേൽക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ടോ; ഇല്ലായെങ്കിൽ അപ്പീൽ പോകുന്നതിന് നടപടി ത്വരിതപ്പെടുത്തുമോ;
( എഫ് )
സർക്കാർ ഭൂമിയുടെ സംരക്ഷണത്തിനുള്ള നിയമത്തിന് വിരുദ്ധമായ ഈ നടപടികൾ സംബന്ധിച്ച് റവന്യൂ, ഇന്റലിജൻസ് സഹിതമുള്ള ഏജൻസികളുടെ സമഗ്രമായ അന്വേഷണം നടത്താൻ നടപടി സ്വീകരിക്കുമോ;
( ജി )
എത്രയും വേഗം കാഞ്ഞിരപ്പള്ളി അഡീഷണൽ തഹസിൽദാറുടെ 30-03-2017-ലെ ഡി3/6115/10 നമ്പർ നടപടി ഉത്തരവ് റദ്ദ് ചെയ്ത് സർക്കാർ ഭൂമി തിരികെപ്പിടിക്കുന്നതിന് നടപടി സ്വീകരിക്കുമോ? 
1542.
ശ്രീ. ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അട്ടപ്പാടി കോട്ടത്തറയിൽ ആദിവാസികൾക്ക് പതിച്ചുനൽകിയ റവന്യൂ ഭൂമി വ്യാജ ആധാരം നിര്‍മ്മിച്ച് വ്യാപകമായി കയ്യേറിയതായുള്ള ആക്ഷേപം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ എത്ര ഏക്കർ റവന്യൂ ഭൂമിയാണ് ഇപ്രകാരം കയ്യേറിയിട്ടുള്ളത്; ഏതൊക്കെ സർവ്വേ നമ്പർ പ്രകാരമുള്ള ഭൂമിയാണ് കയ്യേറിയിട്ടുള്ളത്;
( ബി )
പ്രസ്തുത ഭൂമി തിരിച്ചുപിടിക്കുന്നതിനായി റവന്യൂ വകുപ്പ് നാളിതുവരെ എന്തൊക്കെ നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങൾ നൽകുമോ;
( സി )
ഈ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ പങ്കാളിത്തം സംബന്ധിച്ച് അന്വേഷണം നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ കണ്ടെത്തലുകൾ എന്തൊക്കെയാണ്;
( ഡി )
പ്രസ്തുത അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ എന്ത് നടപടി സ്വീകരിച്ചു; ഇല്ലെങ്കിൽ ഈ വിഷയത്തിൽ അന്വേഷണം നടത്തുവാൻ തയ്യാറാകുമോ; ഭൂമി തിരിച്ചുപിടിച്ച് ആദിവാസികളുടെ ഉടമസ്ഥതയിൽ തിരികെ നൽകുവാനുള്ള തുടർനടപടികൾ അടിയന്തരമായി സ്വീകരിക്കുമോ?
1543.
ശ്രീ. എൻ. ഷംസുദ്ദീൻ
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. പി. കെ. ബഷീർ
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അട്ടപ്പാടിയിൽ ആദിവാസികൾക്ക് പതിച്ച് നൽകിയ ഭൂമിയിൽ വ്യാപകമായി കയ്യേറ്റം നടക്കുന്നതായ പരാതി പരിശോധിച്ചിട്ടുണ്ടോ;
( ബി )
അട്ടപ്പാടിയിലെ രജിസ്ട്രാർ ഓഫീസ്, റവന്യൂ ഓഫീസുകൾ, ലാന്റ് ട്രൈബ്യൂണൽ, ആധാരം എഴുത്ത് ഓഫീസുകൾ എന്നിവ കേന്ദ്രീകരിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ടോ;
( സി )
ഇത്തരം പ്രവർത്തനങ്ങൾ ആവർത്തിക്കാതിരിക്കാനും ആദിവാസികളുടെ ഭൂമി തിരിച്ച് പിടിക്കുന്നതിനും എന്തെല്ലാം നടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?
1544.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയിൽ കൈവശ ഭൂമിയിൽ ഉടമസ്ഥത, പാട്ടം തുടങ്ങിയ അവകാശങ്ങൾക്ക് രേഖകൾ ഇല്ലാതെ ആർക്കും ഇനിയൊരു ഉത്തരവ് വരെ പട്ടയം നൽകരുതെന്ന ഹൈക്കോടതി നിർദേശം സംസ്ഥാനത്താകെ പട്ടയ വിതരണത്തെ ബാധിക്കും എന്ന് വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
എങ്കിൽ ഈ കാര്യത്തിൽ എന്ത് പരിഹാരനടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് അറിയിക്കുമോ?
1545.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോലഴി പഞ്ചായത്തില്‍ കുറ്റൂര്‍ വില്ലേജിലെ 12 പേര്‍ക്ക് പതിച്ച് നല്‍കുന്നതിനായി 28.05.2018-ലെ സ.ഉ. (എം.എസ്) നമ്പര്‍ 204/18/ആര്‍ഇവി ഉത്തരവ് പ്രകാരം റവന്യൂ വകുപ്പിലേയ്ക്ക് പുനര്‍ നിക്ഷിപ്തം ചെയ്ത ഭൂമി അര്‍ഹതപ്പെട്ടവര്‍ക്ക് പതിച്ച് കൊടുത്തിട്ടില്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പുനര്‍ നിക്ഷിപ്തം ചെയ്ത ഭൂമി അര്‍ഹതപ്പെട്ടവര്‍ക്ക് പതിച്ച് നല്‍കുന്നതിനുള്ള നടപടികള്‍ ലഘൂകരിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കാമോ;
( സി )
28.05.2018‌-ലെ സര്‍ക്കാര്‍ ഉത്തരവ് (എം.എസ്.) നമ്പര്‍ 204/18/ആര്‍ഇവി പ്രകാരം റവന്യൂ വകുപ്പിലേയ്ക്ക് പുനര്‍ നിക്ഷിപ്തം ചെയ്തിട്ടും ഭൂമി പതിച്ച് കൊടുക്കുന്നതിന് അര്‍ഹതയുണ്ടെന്ന ഡിസ്ട്രിക്ട് കളക്ടറുടെ ഡിഇടിഎസ്ആര്‍/9405/2022/ബി2 നമ്പര്‍ ഫയലിൽ റിപ്പോര്‍ട്ട് ഉണ്ടായിട്ടും പ്രസ്തുത വ്യക്തികള്‍ക്ക് പട്ടയം നല്‍കുന്നതിനായുള്ള സര്‍ക്കാര്‍ തീരുമാനം വൈകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയതിന്റെ കാരണം വ്യക്തമാക്കാമോ; മേല്‍ റിപ്പോര്‍ട്ടില്‍ അടിയന്തര നടപടി സ്വീകരിക്കുമോ?
1546.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശവാസികളില്‍ താമസസ്ഥലത്തിന് പട്ടയത്തിന് അപേക്ഷ നല്‍കി വര്‍ഷങ്ങളായിട്ടും പട്ടയം ലഭിക്കാത്ത എത്ര കുടുംബങ്ങളുണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത അപേക്ഷകര്‍ക്ക് സമയബന്ധിതമായി പട്ടയം ലഭിക്കുന്നത് ഉറപ്പാക്കുന്നതിനുള്ള എന്തെല്ലാം നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ച് വരുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത അപേക്ഷകരില്‍ എത്ര പേര്‍ക്ക് ഈ സര്‍ക്കാരിന്റെ കാലയളവില്‍ നാളിതുവരെ പട്ടയം നല്‍കിയെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ?
1547.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് മണ്ഡലത്തിലെ ആറാട്ടുപുഴ പഞ്ചായത്തിലെ നിരവധി മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും അവര്‍ കൈവശം വച്ചിരിക്കുന്ന/അധിവസിക്കുന്ന സ്ഥലത്തിന് പട്ടയം ലഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇവർക്ക് പട്ടയം ലഭ്യമാക്കാത്തതിനുള്ള സാങ്കേതിക തടസ്സം എന്താണെന്ന് വിശദമാക്കാമോ;
( സി )
ഇവർക്ക് പട്ടയം സയമബന്ധിതമായി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
1548.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാര്‍ മണ്ഡലത്തിൽ പട്ടയത്തിനായുള്ള എത്ര അപേക്ഷകളാണ് ഇനിയും തീർപ്പ് കൽപ്പിക്കാനുള്ളതെന്ന് വില്ലേജ് അടിസ്ഥാനത്തിൽ വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത അപേക്ഷകളിന്മേല്‍ പട്ടയവിതരണത്തിനായി സ്വീകരിച്ചുവരുന്ന നടപടികളുടെ വിശദാംശം വ്യക്തമാക്കുമോ;
( സി )
മണ്ഡലത്തിൽ പട്ടയവിതരണം കൂടുതല്‍ വേഗത്തിലാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
1549.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മണ്ഡലത്തിലെ മടയാംതോട് നിവാസികള്‍ക്ക് പട്ടയം നല്‍കുന്നതിനായുള്ള നടപടികളെക്കുറിച്ച് വിശദമാക്കാമോ;
( ബി )
മടയാംതോട് നിവാസികള്‍ക്ക് പട്ടയം നല്‍കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ എന്തൊക്കെയാണെന്നും അതിന്മേല്‍ സ്വീകരിച്ച നടപടികളെക്കുറിച്ചും വിശദമാക്കാമോ;
( സി )
പ്രസ്തുത യോഗത്തിന്റെ മിനിട്ട്സിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ?
1550.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂർ താലൂക്കിൽ തെന്മല വില്ലേജിൽ കുത്തകപ്പാട്ടം അനുവദിച്ചിരുന്ന സർവ്വേ നമ്പർ 872-ൽ ഉൾപ്പെട്ട ഭൂമിയിൽ 200-ഓളം പേർക്ക് പട്ടയം അനുവദിച്ചുവെങ്കിലും പ്രസ്തുത വിഷയത്തിൽ പുനലൂർ മുൻസിഫ് കോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ കൈവശക്കാർക്ക് നാളിതുവരെ ഭൂമി കൈമാറി നൽകുവാൻ സാധിച്ചിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത വിഷയത്തിൽ സർക്കാരിന് അനുകൂലമായ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഭൂമി കൈമാറി നൽകുന്നതിനുള്ള നടപടികൾ പുനരാരംഭിക്കാൻ സാധിക്കുമോ; വിഷയത്തില്‍ സ്റ്റേറ്റ് ലാന്‍ഡ് ബോര്‍ഡ് അഭിപ്രായം ലഭ്യമാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പ്രസ്തുത ഹൈക്കോടതി വിധിക്ക് സ്റ്റേ നിലവിലുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ അറിയിക്കുമോ?
1551.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കൈവശാവകാശ വസ്തുവിന്മേൽ പട്ടയം ലഭിക്കാനുള്ള എത്ര അപേക്ഷകൾ മണ്ണാർക്കാട് മണ്ഡലത്തിൽ ലഭിച്ചുവെന്നും അതിൽ എത്രപേർക്ക് പട്ടയം നൽകിയിട്ടുണ്ടെന്നും വില്ലേജ് അടിസ്ഥാനത്തിലുള്ള കണക്ക് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത അപേക്ഷകളിൽ ബാക്കിയുള്ളവ തീർപ്പാക്കി അടിയന്തരമായി പട്ടയം നൽകുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വിശദമാക്കുമോ?
1552.
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിയമസഭ പാസ്സാക്കിയ കേരള ഭൂപതിവ് നിയമ ഭേദഗതി നടപ്പിലാക്കുന്നതിന് ഗവര്‍ണ്ണര്‍ അനുമതി നല്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കാമോ;
( ബി )
പ്രസ്തുത നിയമനിർമ്മാണം സംബന്ധിച്ച് ഗവർണ്ണർ വിശദീകരണം ആരാഞ്ഞിട്ടുണ്ടോ; എങ്കില്‍ അവ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത നിയമത്തിന്റെ ചട്ടങ്ങള്‍ രൂപീകരിക്കുന്ന നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ;
( ഡി )
പ്രസ്തുത നിയമ ഭേദഗതിയിലൂടെ പട്ടയ ഭൂമിയുടെ സ്വതന്ത്രമായ വിനിയോഗം സാധ്യമാകുകയില്ല എന്ന ജനങ്ങളുടെ ആശങ്ക ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഇ )
കൃഷി, ഗൃഹനിർമ്മാണം, മറ്റു പൊതുവികസന ആവശ്യങ്ങള്‍ എന്നിവയ്ക്ക് പട്ടയഭൂമി സ്വതന്ത്രമായി ഉപയോഗിക്കാം എന്ന നിലയില്‍ നിയമത്തില്‍/ചട്ടത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ നടപടി സ്വീകരിക്കുമോ?
1553.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നംകുളം മണ്ഡലത്തില്‍ പട്ടയം ലഭിക്കുന്നതിനായി എത്ര അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്; പഞ്ചായത്ത്, നഗരസഭ തിരിച്ചുള്ള കണക്കുകള്‍ വ്യക്തമാക്കാമോ;
( ബി )
ഇതില്‍ എത്ര അപേക്ഷകളാണ് തീര്‍പ്പാക്കിയിട്ടുള്ളത്; എത്ര അപേക്ഷകളാണ് ബാക്കിയുള്ളത്;
( സി )
ബാക്കിയുള്ള അപേക്ഷകളിന്മേല്‍ നടപടികള്‍ പൂര്‍ത്തിയാക്കി എന്നത്തേക്ക് പട്ടയം നല്‍കാനാകുമെന്ന് അറിയിക്കാമോ?
1554.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട നിയോജകമണ്ഡലത്തില്‍ 2016 മെയ് മാസം മുതല്‍ 2023 ഡിസംബര്‍ മാസം വരെ വിതരണം ചെയ്ത പട്ടയങ്ങളുടെ എണ്ണം, പട്ടയം ലഭ്യമായവരുടെ പേര് എന്നീ വിവരങ്ങള്‍ വില്ലേജ് തിരിച്ച് ലഭ്യമാക്കാമോ; നിലവിൽ പട്ടയത്തിനായി അപേക്ഷിച്ചവരുടെ എണ്ണം വില്ലേജ് തിരിച്ച് ലഭ്യമാക്കാമോ?
1555.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകളില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് നാളിതുവരെ നല്‍കിയ വിവിധയിനം പട്ടയങ്ങള്‍, കൈവശരേഖ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ പട്ടിക തിരിച്ച് ലഭ്യമാക്കുമോ;
( ബി )
ഓരോ വിഭാഗത്തിലും ഇനി തീര്‍പ്പാക്കാനുള്ള അപേക്ഷകളുടെ എണ്ണം എത്രയാണെന്ന് അറിയിക്കുമോ?
1556.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഷൊര്‍ണ്ണൂര്‍ മണ്ഡലത്തിലെ മണക്കാട്, തൃക്കടീരി പ‍ഞ്ചായത്തിലെ 6,7 വാര്‍ഡുകളിലും കീഴ്പാടം കോളനി പ്രദേശത്തും വര്‍ഷങ്ങളായി താമസിക്കുന്നവര്‍ക്ക് പട്ടയം ലഭിച്ചിട്ടില്ല എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഈ വിഷയത്തില്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?
1557.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിന്തൽമണ്ണ താലൂക്കിലെ കോഡൂർ വില്ലേജിൽ സർവ്വേ നമ്പർ 95/1-ൽ ഉൾപ്പെട്ട നെച്ചിക്കാട് പറമ്പ് കമ്പിവളപ്പ് പ്രദേശത്ത് താമസിക്കുന്ന ഇരുന്നൂറോളം കുടുംബങ്ങളുടെ കൈവശഭൂമിക്ക് പട്ടയം ലഭിക്കുന്നതിനുള്ള അപേക്ഷകളിന്മേൽ സ്വീകരിച്ച നടപടികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ഭൂമിയുടെ സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
പ്രസ്തുത ഭൂമിയ്ക്ക് പട്ടയം നല്‍കുന്ന വിഷയവുമായി ബന്ധപ്പെട്ട് ജില്ലാകളക്ടര്‍ ഏറ്റവും ഒടുവില്‍ സ്വീകരിച്ച നടപടിയുടെ വിശദാംശം ലഭ്യമാക്കുമോ; നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്തി സമയബന്ധിതമായി പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
1558.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മെയ് മുതല്‍ 2024 ജനുവരി വരെ കൈവശാവകാശ വസ്തുവിന്മേല്‍ പട്ടയം ലഭിക്കുന്നതിനുവേണ്ടിയുള്ള എത്ര അപേക്ഷകള്‍ പാറശ്ശാല മണ്ഡലത്തില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് വില്ലേജ് തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത അപേക്ഷകളിന്മേല്‍ എത്രപേര്‍ക്ക് പട്ടയം നല്‍കിയിട്ടുണ്ടെന്ന് വില്ലേജ് തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കാമോ;
( സി )
അപേക്ഷകളിന്മേൽ പട്ടയം നല്‍കാത്ത അപേക്ഷകള്‍ എത്രയെന്നും അവ തീര്‍പ്പാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നുമുള്ള വിവരം വ്യക്തമാക്കാമോ;
( ഡി )
പാറശ്ശാല നിയോജകമണ്ഡലത്തിലെ അഞ്ചുച്ചങ്ങല പ്രദേശങ്ങളിലുള്ള പട്ടയപ്രശ്നം റവന്യൂ, വനം, ജലസേചന വകുപ്പുകളുടെ ഏകോപനമില്ലായ്മ കാരണം പരിഹരിക്കാന്‍ കഴിയാതെ നീണ്ടു പോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് അടിയന്തരമായി പരിഹരിക്കാന്‍ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് വിശദമാക്കാമോ?
1559.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനന്തവാടി മണ്ഡലത്തിലെ മക്കിമല പ്രദേശത്തെ പട്ടയപ്രശ്നം പരിഹരിക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
നിലവില്‍ ഈ പ്രദേശത്ത് എത്ര കുടുംബങ്ങളാണ് പട്ടയം അപേക്ഷകരായി ഉള്ളത് എന്ന വിവരം അറിയിക്കാമോ;
( സി )
പട്ടയത്തിനു അപേക്ഷ സമർപ്പിച്ച മക്കിമല പ്രദേശവാസികള്‍ക്ക് അടിയന്തരമായി പട്ടയം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
1560.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018-19-ലെ പ്രളയത്തെ തുടർന്ന് നിലമ്പൂര്‍ മണ്ഡലത്തില്‍ റവന്യൂ വകുപ്പ് മുഖാന്തിരം നടത്തിയ പ്രവര്‍ത്തനങ്ങളും പദ്ധതികളും വിതരണം ചെയ്ത ധനസഹായങ്ങളും എത്രയെന്നും എത്ര പേര്‍ക്കെന്നുമുള്ള വിവരങ്ങൾ വില്ലേജ് തിരിച്ച് ലഭ്യമാക്കുമോ;
( ബി )
2018-19-ലെ പ്രളയത്തില്‍ നിലമ്പൂര്‍ താലൂക്കില്‍ വീടും പുരയിടവും നഷ്ടപ്പെട്ടതിന് സര്‍ക്കാര്‍ അനുവദിച്ച നഷ്ടപരിഹാര തുക എല്ലാ ഗുണഭോക്താക്കള്‍ക്കും നല്‍കിയിട്ടുണ്ടോ; ഇനിയും നഷ്ടപരിഹാരം ലഭിക്കാത്തവരുണ്ടെങ്കില്‍ അവരുടെ പേര് വിവരം, ഫോണ്‍ നമ്പര്‍, അക്കൗണ്ട് നമ്പര്‍, അനുവദിക്കപ്പെട്ട തുക എന്നിവ തിരിച്ച് പട്ടിക ലഭ്യമാക്കാമോ;
( സി )
ചില ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ചില സാങ്കേതിക തകരാറുകള്‍ കാരണം നാളിതുവരെയായിട്ടും തുക കൈമാറാന്‍ സാധിച്ചിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; സാങ്കേതിക തകറാറുകള്‍ പരിഹരിച്ച് ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നഷ്ടപരിഹാര തുക എന്നത്തേക്ക് നല്‍കാനാവുമെന്ന് അറിയിക്കാമോ; ധനസഹായം ഇനിയും ലഭിക്കാത്തവര്‍ക്ക് എങ്ങനെ വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
1561.
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചവറ മണ്ഡലത്തിലെ തേവലക്കര ഗ്രാമപഞ്ചായത്തില്‍ അഷ്ടമുടി കായലിന്റെ തീരത്ത് ചെങ്കുത്തായി നില്‍ക്കുന്ന മണ്ണ് ഇടിഞ്ഞ് വീഴുന്നത് പരിഹരിക്കുന്നതിനായി പ്രസ്തുത പ്രദേശം തട്ടുകളായി തിരിയ്ക്കുന്നതിന് അനുമതി നല്‍കുന്ന കാര്യം പരിഗണനയിലുണ്ടോ;
( ബി )
സ്വകാര്യഭൂമി ആയതിനാല്‍, പ്രസ്തുത വസ്തു തട്ടുകളായി തിരിയ്ക്കുമ്പോള്‍ അധികം വരുന്ന മണ്ണ് മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് അനുമതി നല്‍കാന്‍ കഴിയുമോ?
1562.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലത്ത് റിവർ മാനേജ്മെന്റ് ഫണ്ടിൽ നിന്നും തുക ചെലവഴിച്ച് പൂർത്തീകരിച്ചതും ഇപ്പോള്‍ നടന്ന് വരുന്നതുമായ പ്രധാന പ്രവൃത്തികൾ ഏതൊക്കെയെന്നും ഇതിനായി എത്ര തുക ചെലവഴിച്ചുവെന്നും അറിയിക്കുമോ;
( ബി )
പ്രസ്തുത ഫണ്ട് ചെലവഴിക്കാത്തതിനാൽ വക മാറ്റി ചെലവഴിച്ചിട്ടുണ്ടോ;
( സി )
റിവർ മാനേജ്മെന്റ് ഫണ്ട് ചെലവഴിക്കുന്നതിന് നിലവിലുള്ള മാനദണ്ഡങ്ങൾ എന്തെല്ലാമെന്ന് അറിയിക്കുമോ; ഇതിനായി റിവർ മാനേജ്‌മെന്റ് വിദഗ്ദ്ധസമിതി രൂപീകരിക്കണമെന്ന് തീരുമാനമെടുത്തിട്ടുണ്ടോ; എങ്കിൽ അപ്രകാരമുള്ള സമിതി രൂപീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയിക്കുമോ;
( ഡി )
നിലവിൽ എത്ര പദ്ധതികളാണ് റിവർ മാനേജ്മെന്റ് ഫണ്ടിൽ നിന്നും തുക ഉപയോഗിച്ച് നടത്തുന്നതിനുള്ള ഭരണാനുമതിക്കായി കാത്തിരിക്കുന്നതെന്നും ഇതിനായി വേണ്ടി വരുന്ന ഫണ്ട് എത്രയാണെന്നും ഇതിൽ നടപടികൾ വൈകുന്നതിന് കാരണം എന്താണെന്നും വ്യക്തമാക്കുമോ?
1563.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കോട്ടയം ജില്ലയില്‍ റിവര്‍ മാനേജ്മെന്റ് ഫണ്ട് ഉപയോഗിച്ച് നടപ്പാക്കിയ പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
ജില്ലയില്‍ റിവര്‍ മാനേജ്മെന്റ് ഫണ്ടില്‍ ഉള്‍പ്പെടുത്തുന്നതിനായി പുതിയ പ്രൊപ്പോസലുകള്‍ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ;
( സി )
റിവര്‍ മാനേജ്മെന്റ് ഫണ്ടില്‍ ഉള്‍പ്പെടുത്തി പ്രവൃത്തികള്‍ നടപ്പിലാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വിശദമാക്കുമോ?
1564.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭൂമി തരം മാറ്റുന്നതിന് അപേക്ഷ നൽകുന്നവരെ ഉദ്യോഗസ്ഥർ നിരന്തരം ബുദ്ധിമുട്ടിക്കുന്നതിനാൽ തരം മാറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ ഏത് സാഹചര്യത്തിലാണ് ഇത്തരം ഒരു നിർദ്ദേശം കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് വ്യക്തമാക്കുമോ;
( ബി )
ബന്ധപ്പെട്ട നിയമങ്ങളെയും ചട്ടങ്ങളെയും കുറിച്ച് ഉദ്യോഗസ്ഥർക്ക് ശരിയായ ധാരണ ഇല്ലാത്തത് പൊതുജനങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു എന്ന ആക്ഷേപം പരിഗണിച്ചു റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർക്ക് തുടർച്ചയായുള്ളതും ഫലപ്രദവുമായ സമഗ്ര പരിശീലന പരിപാടി ആവിഷ്കരിക്കുമോ; വിശദമാക്കാമോ?
1565.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭൂമി തരം മാറ്റത്തിനുള്ള അപേക്ഷകൾ സമയബന്ധിതമായി തീർപ്പ് കൽപ്പിക്കും എന്ന് മന്ത്രി നിയമസഭയിൽ നൽകിയ ഉറപ്പ് പാലിക്കപ്പെടാതിരിക്കാനുള്ള സാഹചര്യം എന്താണെന്ന് വ്യക്തമാക്കുമോ;
( ബി )
ഭൂമി തരം മാറ്റത്തിനുള്ള അപേക്ഷകൾ തീർപ്പ് കൽപ്പിക്കുന്നതിനായി താൽക്കാലിക അടിസ്ഥാനത്തിൽ എത്ര ജീവനക്കാരെയാണ് റവന്യൂ വകുപ്പിൽ നിയമിച്ചത്; എത്ര കാലയളവിലേക്കാണ് നിയമനം നടത്തിയത്; ഇവരുടെ ശമ്പളവും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയ ഇനത്തിൽ എത്ര തുക ചെലവഴിച്ചിട്ടുണ്ട്; ചെലവിന്റെ വിശദാംശങ്ങൾ ഇനം തിരിച്ച് അറിയിക്കാമോ;
( സി )
ഭൂമി തരം മാറ്റത്തിനുള്ള അപേക്ഷകൾ തീർപ്പ് കൽപ്പിക്കുന്നതിനായി താലൂക്കുകളിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടും വീണ്ടും അദാലത്തുകൾ നടത്തേണ്ട സാഹചര്യമുണ്ടോ; പ്രസ്തുത നടപടികള്‍ പരാജയപ്പെട്ടതിനാലാണോ ഈ സാഹചര്യം ഉണ്ടായത്; വിശദാംശം നൽകുമോ?
1566.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ നെൽപ്പാടം നികത്തുന്നതിന് പ്രത്യേക അനുമതി നൽകിയ എത്ര കേസുകൾ ഉണ്ടായിട്ടുണ്ട്; എത്ര ഏക്കർ ഭൂമിയാണ് ഇപ്രകാരം നികത്തുന്നതിന് അനുമതി നൽകിയിട്ടുള്ളത്; ഏതൊക്കെ ജില്ലകളിൽ ഏതൊക്കെ സർവേ നമ്പർ പ്രകാരമുള്ള എത്ര വിസ്തീർണ്ണം ഭൂമിയാണ് നികത്തിയിട്ടുള്ളത്; ഓരോ ഭൂമിയും നികത്തിയത് എന്ത് ആവശ്യത്തിന് വേണ്ടിയായിരുന്നു എന്ന് വ്യക്തമാക്കുമോ;
( ബി )
ഈ കാലയളവിൽ മന്ത്രിസഭയുടെ പ്രത്യേക അനുമതിയോടെ നികത്തിയിട്ടുള്ള നെൽപ്പാടങ്ങൾ സംബന്ധിച്ച മേല്പറഞ്ഞ വിശദാംശങ്ങളും ലഭ്യമാക്കുമോ?
1567.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വക്കം-കായിക്കരക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡിന് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടി വിശദമാക്കുമോ?
1568.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏറ്റുമാനൂർ-എറണാകുളം റോഡിലെ അപകടകരമായ വളവുകള്‍ മാറ്റുന്നതിന് ആവശ്യമായ സ്ഥലമേറ്റെടുപ്പ് നടപടികൾ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
അലൈൻമെന്റിൽ ഉൾപ്പെട്ടുവരുന്ന ഭൂമിയിലെ അതിർത്തി കല്ലുകൾ എല്ലാം പരിശോധനയിൽ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ടോയെന്നും നഷ്ടപ്പെട്ടുപോയവ പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയുടെ 19(1) പ്രഖ്യാപനം എന്നത്തേക്ക് നടത്തുവാന്‍ കഴിയുമെന്ന് അറിയിക്കാമോ;
( ഡി )
സാമൂഹികാഘാത പഠന റിപ്പോർട്ട് വിലയിരുത്തുന്നതിനായി വിദഗ്‌ധ സമിതിയെ രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
1569.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിന്റെ പരിധിയില്‍ വിവിധ വികസന പദ്ധതികള്‍ക്കായുള്ള ഭൂമിയേറ്റെടുക്കല്‍ നടപടികളുടെ പുരോഗതി പദ്ധതി തിരിച്ച് വിശദമാക്കാമോ;
( ബി )
പ്രസ്തുത നടപടികള്‍ എപ്പോള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും ഇനി എന്തെല്ലാം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനുണ്ടെന്നും വ്യക്തമാക്കാമോ?
1570.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി വലിയ പാലത്തോട് ചേർന്ന് ബസ്ബേ ടെർമിനൽ നിർമ്മിക്കുന്നതിനായുള്ള സ്ഥലമേറ്റെടുപ്പ് നടപടികളെക്കുറിച്ച് വിശദീകരിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയ്ക്ക് വേണ്ടിയുള്ള സ്ഥലമേറ്റെടുപ്പിനായി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടോ; വിശദാംശം വെളിപ്പെടുത്താമോ;
( സി )
പ്രസ്തുത പദ്ധതിക്കായി എത്ര സ്ഥലം ഏറ്റെടുക്കേണ്ടി വരുമെന്ന് വ്യക്തമാക്കാമോ; ആയതിന്റെ അതിര്‍ത്തിക്കല്ലുകള്‍ സ്ഥാപിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ; സ്ഥലമെടുപ്പിന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ എന്ന് അറിയിക്കാമോ?
1571.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി മണ്ഡലത്തിലെ റെയില്‍വേ മേല്‍പ്പാലങ്ങളായ കടുത്തുരുത്തി, കുറുപ്പന്തറ, കോതനല്ലൂര്‍ മേല്‍പ്പാലങ്ങളുടെ സ്ഥലമെടുപ്പ് നടപടികളുടെ പുരോഗതി വിശദീകരിക്കാമോ;
( ബി )
കടുത്തുരുത്തി റെയില്‍വേ മേല്‍പ്പാലത്തിന്റെ 11(1) നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ; ഈ റെയില്‍വേ മേല്‍പ്പാലത്തിന്റെ സ്ഥലമെടുപ്പില്‍ ഉണ്ടായിരിക്കുന്ന പ്രധാനതടസ്സങ്ങള്‍ വിശദീകരിക്കാമോ; പ്രസ്തുത പദ്ധതിയുടെ സാമൂഹികാഘാത പഠനം നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
1572.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വികസന ആവശ്യങ്ങൾക്കായി സ്വകാര്യ വ്യക്തികളുടെ സ്ഥലം ഏറ്റെടുക്കേണ്ടി വരുന്ന സാഹചര്യത്തിൽ ആയതിന് ഭരണാനുമതി ആവശ്യമാണോ എന്ന് വ്യക്തമാക്കുമോ;
( ബി )
ഇത്തരം സാഹചര്യങ്ങളിൽ പാലിച്ചുവരുന്ന നടപടിക്രമങ്ങൾ വിശദമാക്കാമോ;
( സി )
ഇത്തരം സാഹചര്യങ്ങളിൽ ധനകാര്യ വകുപ്പിന്റെ അനുമതിയുടെ ആവശ്യകത എന്താണെന്ന് വ്യക്തമാക്കുമോ;
( ഡി )
ധനകാര്യ വകുപ്പിന്റെ അനുമതിയില്ലാതെ നിർദ്ദിഷ്ട പ്രവൃത്തിക്ക് ഭരണാനുമതി നൽകുവാൻ റവന്യൂ വകുപ്പിന് കഴിയുമോ എന്ന് വിശദമാക്കാമോ?
1573.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി മണ്ഡലത്തിലെ കടപ്ലാമറ്റം ടെക്നിക്കല്‍ സ്കൂളിന് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് ഇതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
കോട്ടയം ജില്ലാ കളക്ടർ അടിസ്ഥാന വില നിർണ്ണയ റിപ്പോർട്ട് അംഗീകരിച്ചിട്ടുണ്ടോ; വിശദീകരിക്കാമോ;
( സി )
സ്ഥലമേറ്റടുക്കലുമായി ബന്ധപ്പെട്ട് ഇനിയുള്ള നടപടിക്രമങ്ങള്‍ വിശദീകരിക്കാമോ;
( ഡി )
ഇത് സംബന്ധിച്ച് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടോ; ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്ന കാലതാമസം വിശദീകരിക്കാമോ; സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട പ്ലാന്‍ ശിപാര്‍ശ നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ?
1574.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രീന്‍ഫീല്‍ഡ് ഹൈവേ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് കോങ്ങാട് മണ്ഡലത്തിലെ കരിമ്പ വില്ലേജിലെ ഭൂമിക്ക്, സമീപ വില്ലേജുകളിലെ ഭൂമിയുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞ തുകയാണ് അടിസ്ഥാന മൂല്യനിര്‍ണ്ണയ റിപ്പോര്‍ട്ടില്‍ നിശ്ചയിച്ചിരിക്കുന്നതെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത പരാതി പരിശോധിച്ച് അര്‍ഹമായ നഷ്ടപരിഹാരത്തുക അനുവദിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
1575.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവമ്പാടി മുൻ എം.എൽ.എ.യുടെ പേരില്‍ മിച്ചഭൂമി സംബന്ധിച്ച കേസ് നിലവിലുണ്ടോ; എങ്കില്‍ ഇതു സംബന്ധിച്ചു താലൂക്ക് ലാൻഡ് ബോർഡ് ഓഫീസർ റിപ്പോർട്ട് നൽകിയിട്ടുണ്ടോ; ഉണ്ടെങ്കിൽ പ്രസ്തുത റിപ്പോര്‍ട്ടിലെ കണ്ടെത്തലുകൾ എന്തൊക്കെയാണ്; റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നാളിതുവരെ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ട് എന്നതിന്റെ വിശദാംശങ്ങള്‍ നൽകുമോ?
1576.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റവന്യൂ വകുപ്പിന് കീഴിൽ നടപ്പാക്കിയിട്ടുള്ള വിവിധ പദ്ധതികളിൽ കേന്ദ്ര വിഹിതമായി എത്ര തുക കുടിശിക ലഭിക്കാനുണ്ട് എന്ന് ഇനം തിരിച്ചു വ്യക്തമാക്കുമോ; ഓരോ പദ്ധതിയിലും കുടിശിക ലഭിക്കാതിരിക്കാൻ ഉള്ള കാരണം വ്യക്തമാക്കുമോ;
( ബി )
യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ്, ബന്ധപ്പെട്ട മറ്റു റിപ്പോർട്ടുകൾ എന്നിവ സമർപ്പിച്ചിട്ടും കേന്ദ്രം പണം അനുവദിച്ച് നൽകാത്ത എത്ര പദ്ധതികൾ ഉണ്ട്; അവ ഏതൊക്കെയാണെന്നും ഓരോന്നിലും ലഭിക്കാനുള്ള പണം എത്രയാണെന്നും വ്യക്തമാക്കുമോ?
1577.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കോങ്ങാട് മണ്ഡലത്തിൽ ഭരണാനുമതി ലഭിച്ച ഫ്ലഡ് റോഡുകള്‍ ഏതെല്ലാമെന്ന് അറിയിക്കാമോ; പ്രസ്തുത റോഡ് പ്രവൃത്തികളുടെ പുരോഗതി വിശദമാക്കാമോ;
( ബി )
ഇവയിൽ ഭരണാനുമതി നീട്ടി നല്‍കേണ്ടവ ഏതെല്ലാമാണെന്നും അവയ്ക്ക് ഭരണാനുമതി നീട്ടി നല്‍കുന്നതിന് നടപടി സ്വീകരിക്കാമോയെന്നും അറിയിക്കാമോ?
1578.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂര്‍ മണ്ഡലത്തിലെ മാനന്തേരി, പഴശ്ശി സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ പ്രവൃത്തി പുരോഗതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1579.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവല്ല റവന്യൂ ടവറിലെ ലിഫ്റ്റുകൾ പ്രവർത്തനക്ഷമമല്ലാതായിട്ട് എത്രനാളായെന്ന് വ്യക്തമാക്കാമോ;
( ബി )
ഇവ പ്രവർത്തനക്ഷമമാക്കുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
1580.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
താമരശ്ശേരി താലൂക്കിലെ നെല്ലിപ്പൊയില്‍ വില്ലേജ് ഓഫീസ് കെട്ടിടനിര്‍മ്മാണത്തിന്റെ നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
( ബി )
കെട്ടിടനിര്‍മ്മാണം എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?
1581.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അങ്കമാലി മണ്ഡലത്തില്‍ അങ്കമാലി കേന്ദ്രീകരിച്ച് താലൂക്കാസ്ഥാനം വേണമെന്ന് അഭ്യര്‍ത്ഥിച്ച് നിയമസഭാംഗം സമര്‍പ്പിച്ച അഭ്യര്‍ത്ഥനയിന്‍മേല്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ;
( ബി )
അങ്കമാലി സിവില്‍ സ്റ്റേഷനില്‍ മതിയായ കെട്ടിട സൗകര്യം ഉള്ളതിനാല്‍ അങ്കമാലി കേന്ദ്രീകരിച്ച് താലൂക്ക് ഓഫീസ് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
പുതിയ താലൂക്കുകള്‍ രൂപീകരിക്കുന്നതിനെ സംബന്ധിച്ച് പഠിക്കുവാന്‍ സര്‍ക്കാര്‍ സമിതിയെ നിശ്ചയിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
1582.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം കവടിയാറില്‍ നിര്‍മ്മിക്കുന്ന വവന്യു വകുപ്പിന്റെ ആസ്ഥാന മന്ദിരമായ റവന്യു ഭവന്‍ നിര്‍മ്മാണത്തിനായി എത്ര കോടി രൂപയുടെ എസ്റ്റിമേറ്റാണ് ഉണ്ടാക്കിയത് എന്ന് വിശദമാക്കാമോ; ഇത് സംബന്ധിച്ച രേഖകളുടെ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രൊജക്ട് റിപ്പോര്‍ട്ടിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയുടെ നടത്തിപ്പിനായി ഏത് സ്ഥാപനത്തെയാണ് തെരഞ്ഞെടുത്തത് എന്ന് വ്യക്തമാക്കാമോ; ടെൻഡറിലൂടെയാണോ പ്രസ്തുത സ്ഥാപനത്തെ തെരഞ്ഞെടുത്തത് എന്ന് വ്യക്തമാക്കാമോ;
( ഡി )
ഊരാളുങ്കല്‍ സമര്‍പ്പിച്ച ഡി.പി.ആര്‍ പരിശോധിക്കുന്ന സമിതിയുടെ കണ്‍വീനറായി ഊരാളുങ്കല്‍ പ്രതിനിധിയെ നിയമിക്കാൻ തീരുമാനിച്ചിട്ടുണ്ടോ; ഇത് സംബന്ധിച്ച രേഖകളുടെ പകർപ്പ് ലഭ്യമാക്കാമോ?
1583.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. ഷാഫി പറമ്പിൽ
ശ്രീ. സി. ആര്‍. മഹേഷ്
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം കവടിയാറില്‍ നിര്‍മ്മിക്കുന്ന റവന്യു ഭവന്റെ നിര്‍മ്മാണ ചുമതല ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് ആന്റ് കണ്‍സ്ട്രക്ഷന്‍ കമ്പനിയെ ഏല്പിക്കാൻ തീരുമാനിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത നിർമ്മാണവുമായി ബന്ധപ്പെട്ട പ്രോജക്ട് റിപ്പോർട്ട് പഠിക്കാന്‍ ടെക്‌നിക്കല്‍ കമ്മിറ്റിയെ നിയമിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പ്രസ്തുത ടെക്‌നിക്കല്‍ കമ്മിറ്റിയിൽ ഊരാളുങ്കല്‍ പ്രതിനിധിയെ കൺവീനർ ആയി നിയമിച്ചിട്ടുണ്ടോ;
( ഡി )
എങ്കിൽ ഊരാളുങ്കല്‍ സമര്‍പ്പിച്ച ഡി.പി.ആര്‍ പരിശോധിക്കുന്ന സമിതിയുടെ കണ്‍വീനറായി ഊരാളുങ്കല്‍ പ്രതിനിധിയെ നിയമിച്ചതിന്റെ കാരണം വിശദമാക്കുമോ?
1584.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ ഹോസ്ദുര്‍ഗ്ഗ് താലൂക്കില്‍പ്പെട്ട മാണിയാട്ട് കേന്ദ്രീകരിച്ച് വില്ലേജ് ഓഫീസ് ആരംഭിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
അവിടെ വില്ലേജ് ഓഫീസ് എന്നാരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ;
( സി )
നിലവില്‍ പിലിക്കോട്-മാണിയാട്ട് ഗ്രൂപ്പ് വില്ലേജ് വിഭജിക്കാന്‍ എന്ത് തടസ്സമാണ് ഉള്ളതെന്ന് അറിയിക്കാമോ?
1585.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴക്കൂട്ടം മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന്റെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നടന്ന് വരുന്ന വ്യവഹാരത്തിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
ശ്രീകാര്യം പോലീസ് സ്റ്റേഷൻ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് ഏറ്റെടുത്ത സ്ഥലം സംബന്ധിച്ച് ഹൈക്കോടതിയിൽ നടന്ന് വരുന്ന നിയമനടപടികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( സി )
കോടതികളെ തെറ്റിദ്ധരിപ്പിച്ച്, വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്ന നടപടികൾക്കെതിരെ നിയമനിർമ്മാണം സർക്കാരിന്റെ പരിഗണനയിലുണ്ടോയെന്ന് വിശദമാക്കാമോ?
1586.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തിലെ വില്ലേജ് ഓഫീസുകളുടെ അടിസ്ഥാന സൗകര്യ വികസന പ്രവൃത്തികള്‍ നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ എന്നത്തേക്ക് പൂര്‍ത്തിയാക്കുവാന്‍ കഴിയുമെന്ന് അറിയിക്കാമോ;
( സി )
ഇതില്‍ ഏതെല്ലാം വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് വില്ലേജുകളായി ഇതിനോടകം നവീകരിച്ചുവെന്നും ഇതിനായി ചെലവഴിച്ച തുക എത്രയെന്നും വിശദമാക്കുമോ?
1587.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം താലൂക്കിൽ പട്ടയം അനുവദിക്കുന്നതു വേഗത്തിലാക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കുമോ;
( ബി )
പട്ടയനടപടികള്‍ വേഗത്തിലാക്കുന്നതുമായി ബന്ധപ്പെട്ട് കോതമംഗലം താലൂക്കില്‍ ഒരു സ്പെഷ്യല്‍ ഓഫീസ് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1588.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം നഗരത്തിൽ സ്ഥിതി ചെയ്യുന്ന റവന്യൂ ടവറിന്റെ ശോചനീയാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
അടിയന്തരമായി ടവറിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ;
( സി )
പൊതുമേഖല-അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഓഫീസുകള്‍ ഇവിടേക്ക് മാറ്റുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?
1589.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഷൊര്‍ണ്ണൂര്‍ മുന്‍സിപ്പാലിറ്റിയിലെ മണക്കാട് പ്രദേശത്തുള്ള അന്‍പതോളം വീടുകളുടെ ഭൂനികുതി സ്വീകരിക്കാത്തതിന്റെ കാരണം വിശദമാക്കുമോ; ഭൂനികുതി സ്വീകരിക്കുന്നതിന് എന്ത് നടപടി കൈക്കൊള്ളുമെന്ന് വിശദമാക്കാമോ?
1590.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില്‍ ഒറ്റപ്പാലം,പാലക്കാട് റവന്യൂ ഡിവിഷനുകളില്‍ ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ ആയും ഓഫ്‍ലൈന്‍ ആയും എത്ര അപേക്ഷകളാണ് നിലവില്‍ ലഭിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
ഓഫ്‍ലൈന്‍ ആയി ലഭിച്ച എത്ര അപേക്ഷകളിന്മേലാണ് ഇനി നടപടികള്‍ സ്വീകരിക്കാനുള്ളതെന്ന് വ്യക്തമാക്കുമോ?
1591.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂർ മണ്ഡലത്തിൽ ആകെ എത്ര റവന്യൂ പുറമ്പാേക്ക് ഭൂമിയുണ്ടെന്ന് അറിയിക്കാമോ;
( ബി )
മണലൂർ മണ്ഡലത്തിലെ വാടാനപ്പള്ളി, ഗുരുവായൂർ പോലീസ് സ്റ്റേഷനുകൾ, ഗുരുവായൂർ, കുന്നംകുളം(ചൂണ്ടൽ) ഫയർ റേഞ്ച് സ്റ്റേഷനുകൾ, പാവറട്ടി വില്ലേജ് ഓഫീസ്, വിവിധ പഞ്ചായത്തുകളിലെ ആയൂർവേദ, ഹോമിയോ ഡിസ്പെൻസറികൾ തുടങ്ങി നിരവധി സർക്കാർ ഓഫീസുകൾക്ക് സ്വന്തമായി ഭൂമിയില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
മണലൂർ മണ്ഡലത്തിൽ സ്വന്തമായി ഭൂമിയില്ലാത്ത സർക്കാർ ഓഫീസുകൾക്ക് ഭൂമി ലഭ്യമാക്കുന്നതിനായി മുൻ സർക്കാരിന്റെ കാലത്തും ഈ സർക്കാരിന്റെ കാലത്തും ഇതുവരെ ആകെ എത്ര അപേക്ഷകൾ ലഭിച്ചിട്ടുണ്ട്;
( ഡി )
പ്രസ്തുത അപേക്ഷകളിൽ ഓരോന്നിലും സ്വീകരിച്ച നടപടികൾ എന്തെല്ലാമെന്ന് വിശദമാക്കാമോ?
1592.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് പ‍ഞ്ചായത്തിലെ മാട്ടുമലയില്‍,ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി വാട്ടര്‍ടാങ്ക് നിര്‍മ്മിക്കുന്നതിന് സ്ഥലം അനുവദിച്ച് കിട്ടുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്നും അടിയന്തരമായി സ്ഥലം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോയെന്നും വിശദമാക്കാമോ?
1593.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയില്‍ തിരുവനന്തപുരം താലൂക്കില്‍ ചെറുവയ്ക്കല്‍ വില്ലേജില്‍ സർവ്വേ നമ്പര്‍ 168/14, 168/15 എന്നീ പി.ഡബ്ല്യു.ഡി. റോഡിനു സമീപത്തുള്ള വസ്തുക്കള്‍ക്ക് ന്യായവില കൂടുതലായി രേഖപ്പെടുത്തിയിരിക്കുന്നതു കാരണം വസ്തുക്കള്‍ വാങ്ങാനോ വില്ക്കാനോ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ടി വസ്തുക്കള്‍ക്ക് മാര്‍ക്കറ്റ് വിലയുടെ അടിസ്ഥാനത്തില്‍ ന്യായവില നിശ്ചയിക്കുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ; സര്‍വേ നമ്പര്‍ 168/14 ന്റെ നിലവിലെ ന്യായവില വ്യക്തമാക്കാമോ;
( ബി )
തിരുവനന്തപുരം ജില്ലയില്‍ തിരുവനന്തപുരം താലൂക്കില്‍ ആറ്റിപ്ര വില്ലേജില്‍ സര്‍വേ നമ്പര്‍ 571/6, റോ‍ഡ് സൗകര്യമില്ലാത്ത കോസ്റ്റൽ റെഗുലേഷൻ സോൺ-2 ല്‍പ്പെട്ട വസ്തുവിന് ന്യായവില കൂടുതലായതിനാൽ ജനങ്ങള്‍ക്ക് വസ്തു വില്‍ക്കുന്നതിനോ വാങ്ങുന്നതിനോ കഴിയാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഈ സാഹചര്യം പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ; പ്രസ്തുത സര്‍വേ നമ്പറിന്റെ നിലവിലെ ന്യായവില വ്യക്തമാക്കാമോ?
1594.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം-ഇരമല്ലൂര്‍ വില്ലേജിലെ വസ്തുവിന്റെ ഉയര്‍ന്ന ഫെയര്‍ വാല്യൂവുമായി ബന്ധപ്പെട്ട വിഷയം പരിഹരിക്കുന്നതിനുവേണ്ടി സ്വീകരിച്ച് വരുന്ന നടപടികളെക്കുറിച്ച് വിശദമാക്കുമോ;
( ബി )
അടിയന്തര പ്രാധാന്യത്തോടെ ഈ വിഷയത്തില്‍ പരിഹാരം കാണാനുള്ള നടപടി സ്വീകരിക്കുമോ?
1595.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പതിനഞ്ച് വർഷം കാലാവധി കഴിഞ്ഞതിനാൽ റവന്യൂ വകുപ്പിന്റെ എത്ര വാഹനങ്ങളാണ് നിരത്തിൽ ഇറക്കണ്ട എന്ന് ലാന്റ് റവന്യൂ കമ്മീഷണർ നിർദ്ദേശിച്ചിട്ടുള്ളത്; വിശദാംശം നൽകുമോ;
( ബി )
ആയതിൽ തഹസിൽദാർ, ഭൂരേഖ തഹസിൽദാർ എന്നിവർക്ക് അനുവദിച്ച എത്ര വാഹനങ്ങൾ ഉൾപ്പെടുന്നു; വിശദാംശം അറിയിക്കാമോ;
( സി )
വാഹനങ്ങൾ ലഭ്യമല്ലാത്തതിനാൽ വില്ലേജ്തലപരിശോധന, ഫീൽഡ് പരിശോധന, ഇലക്ഷൻ സംബന്ധിച്ചുള്ള നടപടികൾ, അടിയന്തര പ്രവർത്തനങ്ങൾ എന്നിവ തടസ്സപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ഡി )
പ്രസ്തുത വാഹനങ്ങൾക്ക് പകരം പുതിയ വാഹനങ്ങൾ അനുവദിക്കുന്നതിന് എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; പുതിയ വാഹനങ്ങൾ ലഭിക്കുന്നത് വരെ വാടകയ്ക്ക് വാഹനം എടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ എന്നത് വ്യക്തമാക്കാമോ?
1596.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിരവധി ഗ്രാമപഞ്ചായത്തുകള്‍ പൊതുശ്മശാനം നിര്‍മ്മിക്കുന്നതിന് റവന്യൂ ഭൂമി ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
1964-ലെ ഭൂ പതിവ് ചട്ടങ്ങള്‍ സെക്ഷന്‍ 13-ല്‍ ശ്മശാനത്തിന് പാട്ടത്തിന് ഭൂമി നല്‍കുന്നതിന് വ്യവസ്ഥയില്ലാത്തത് കാരണം പല അപേക്ഷകളും നിരസിക്കപ്പെടുന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ആധുനിക കാലഘട്ടത്തില്‍ പൊതുശ്മശാനം നിര്‍മ്മിക്കേണ്ടത് ഗ്രാമപഞ്ചായത്തുകളുടെ അനിവാര്യ ചുമതലയായതിനാല്‍ ഈ വിഷയത്തില്‍ പ്രത്യേക പരിഗണന നല്‍കി അപേക്ഷ നല്‍കിയ പഞ്ചായത്തുകള്‍ക്ക് കാലതാമസം കൂടാതെ റവന്യൂ ഭൂമി നല്‍കുന്ന വിഷയം പരിഗണിക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1597.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആലപ്പുഴ മണ്ഡലത്തില്‍ അനുവദിച്ച സ്മാര്‍ട്ട് വില്ലേജുകളുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടുകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി ഏത് ഏജന്‍സി മുഖേനയാണ് നടപ്പാക്കുന്നത് എന്ന് അറിയിക്കാമോ;
( സി )
സ്മാര്‍ട്ട് വില്ലേജുകളുടെ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ടോ; നിലവിലെ സ്ഥിതിയെ സംബന്ധിച്ച വിശദവിവരം ലഭ്യമാക്കാമോ?
1598.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവില്‍ എത്ര ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്; ഇതില്‍ സര്‍ക്കാര്‍ അംഗീകൃത ക്വാറികള്‍ എത്ര; പ്രതിവര്‍ഷം പ്രസ്തുത ക്വാറികളില്‍ നിന്നും ലഭിക്കുന്ന റോ മെറ്റീരിയല്‍സിന്റെ അളവ് എത്രയെന്നും, എന്തൊക്കെ ആവശ്യത്തിനാണ് ഇത് ഉപയോഗിക്കുന്നത് എന്നും വ്യക്തമാക്കാമോ?
1599.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ റവന്യു ഓഫീസുകളില്‍ ജനങ്ങള്‍ക്കുവേണ്ടിയുള്ള വിവിധ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും മറ്റും ആവശ്യമായ ഐ.റ്റി അനുബന്ധ സാമഗ്രികളായ കമ്പ്യുട്ടര്‍, പ്രിന്റര്‍, ടോണര്‍, പേപ്പര്‍, ഇന്റര്‍നെറ്റ് എന്നിവയുടെ ലഭ്യത കുറവ് മൂലം സേവനങ്ങള്‍ സമയബന്ധിതമായി ലഭ്യമാകാത്തത് കൊണ്ട് ജനങ്ങള്‍ ബുദ്ധിമുട്ടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ ആവശ്യമായ സാമഗ്രികള്‍ സമയബന്ധിതമായി ലഭ്യമാക്കി ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1600.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ റവന്യൂ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങള്‍, അവയുടെ ഫോണ്‍ നമ്പര്‍, മേല്‍വിലാസം, ഇ-മെയില്‍ വിലാസം, ജീവനക്കാരുടെ ഔദ്യോഗിക മൊബൈല്‍ നമ്പരുകള്‍ എന്നിവ ലഭമ്യാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങളില്‍ അനുവദിക്കപ്പെട്ടിട്ടുള്ള സ്ഥിരം തസ്തികകള്‍, അവയുടെ എണ്ണം, ഒഴിവുള്ള തസ്തികകള്‍ എന്നിവ വ്യക്തമാക്കാമോ;
( സി )
പ്രസ്തുത സ്ഥാപനങ്ങളില്‍ കരാര്‍/താല്‍ക്കാലിക/ദിവസവേതന/അന്യത്ര സേവന വ്യവസ്ഥയില്‍ ജോലി ചെയ്യുന്നവരുണ്ടോ എന്നും ഉണ്ടെങ്കില്‍ അത് സംബന്ധിച്ച വിശദാംശങ്ങളും ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത സ്ഥാപനങ്ങളില്‍ നിന്ന് ലഭ്യമാകുന്ന സേവനങ്ങള്‍ എന്തെല്ലാമെന്നും അവ ലഭ്യമാകുന്നതിനുള്ള നിബന്ധനകള്‍/ആവശ്യമായ രേഖകള്‍ എന്തൊക്കെയാണെന്നും സേവനങ്ങള്‍ ലഭ്യമാകുന്നതിനുള്ള സമയപരിധി എത്രയെന്നും വിശദമാക്കാമോ?
1601.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടുങ്ങല്ലൂർ താലൂക്ക് പരിധിയിൽ ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതിനും തർക്കപരിഹാരങ്ങൾ നടത്തുന്നതിനും ഒരു സർവ്വേയര്‍ മാത്രമാണുള്ളത് എന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ കൂടുതൽ സർവ്വേയർമാരെ നിയോഗിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1602.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാഹി കനാലിന് വേണ്ടി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയുടെ സര്‍വ്വേ പൂര്‍ത്തികരിക്കാന്‍ എടച്ചേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ്‌ 17- ലെ നിവാസികള്‍ നല്‍കിയ നിവേദനത്തില്‍ നാളിതുവരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ?
1603.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂരഹിതരില്ലാത്ത പുനലൂർ പദ്ധതിയുടെ ഭാഗമായി ബഹു. റവന്യൂ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ കൂടിയ വിവിധ യോഗങ്ങളില്‍ പുനലൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ ഭൂമി പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഡിജിറ്റൽ സർവ്വേ അടിയന്തരമായി പൂർത്തിയാക്കണമെന്ന് നിർദ്ദേശിച്ചിരുന്നുവെങ്കിലും നിലവിൽ ആയതിന്റെ ഭാഗമായി ഡിജിറ്റല്‍ സർവ്വേ ആരംഭിച്ചിട്ടില്ല എന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കാമോ;
( ബി )
പുനലൂർ താലൂക്കിൽ ഡിജിറ്റല്‍ സർവ്വേ പൂർത്തിയാക്കിയ വില്ലേജുകൾ ഏതൊക്കെയെന്നും നിലവിൽ ഡിജിറ്റൽ സർവ്വേ നടന്നുകൊണ്ടിരിയ്ക്കുന്ന വില്ലേജുകൾ ഏതൊക്കെയെന്നും ആയത് എപ്പോൾ പൂര്‍ത്തിയാകുമെന്നും അറിയിക്കാമോ; വിശദമാക്കാമോ ;
( സി )
ഡിജിറ്റൽ സർവ്വേ അടിയന്തരമായി പൂർത്തിയാക്കണമെന്ന് തീരുമാനിച്ച സാഹചര്യത്തിൽ പുനലൂർ താലൂക്കിലെ ഇനിയും പൂർത്തിയാക്കാനുള്ള വില്ലേജുകളിൽ സർവ്വേ ആരംഭിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുമോ എന്നതും സർവ്വേ എപ്പോൾ പൂർത്തിയാക്കാനാകും എന്നതും വിശദമാക്കാമോ;
( ഡി )
ഡിജിറ്റൽ സർവ്വേയ്ക്ക് വില്ലേജുകൾ തെരഞ്ഞെടുക്കുമ്പോൾ റീസർവ്വേ പൂർത്തിയാകാത്ത വില്ലേജ്കൾക്ക് മുൻഗണന നൽകുമോ; വ്യക്തമാക്കാമോ?
1604.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിലെ വില്ലേജുകളില്‍ ഡിജിറ്റല്‍ റീസർവ്വേ നടത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
ഡിജിറ്റല്‍ റീസർവ്വേയുടെ രണ്ടാം ഘട്ടത്തില്‍ പ്രസ്തുത മണ്ഡലത്തിലെ ഏതെല്ലാം വില്ലേജുകളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
1605.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർകോട് ജില്ലയിൽ ഏതൊക്കെ വില്ലേജുകളിലാണ് റീസർവ്വേ കഴിഞ്ഞതെന്ന് വിശദമാക്കാമോ;
( ബി )
ഓരോ വില്ലേജിലും റീസർവ്വേ സംബന്ധിച്ച് ലഭിച്ച പരാതികൾ എത്രയെന്നും അതിൽ എത്ര പരാതികൾ തീർപ്പാക്കിയിട്ടുണ്ടെന്നും ഇനി എത്ര അപേക്ഷകൾ തീർപ്പാക്കാൻ ബാക്കിയുണ്ടെന്നും അറിയിക്കാമോ;
( സി )
കൂടുതൽ പരാതികൾ തീർപ്പാക്കാൻ ബാക്കിയുള്ള ഓഫീസുകളിൽ അതിലേക്കായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ?
1606.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര വില്ലേജ‍ുകളില്‍ റീസര്‍വ്വേ പൂര്‍ത്തിയായിട്ടുണ്ട്;
( ബി )
കണ്ണൂര്‍ ജില്ലയിലെ എത്ര വില്ലേജ‍ുകളില്‍ റീസര്‍വ്വേ പൂര്‍ത്തിയായിട്ടുണ്ട്; ഇപ്പോള്‍ ഏതൊക്കെ വില്ലേജ‍ുകളിലാണ് റീസര്‍വ്വേ നടന്നുകൊണ്ടിരിക്കുന്നത്;
( സി )
ഡിജിറ്റല്‍ സര്‍വ്വേ നടപടികള്‍ സംബന്ധിച്ച് ഉണ്ടായിട്ടുള്ള വിവിധ പരാതികള്‍ പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.